Tuesday, June 30, 2009

ചരമ വാര്‍ത്ത


ചരമകോളത്തില്‍ എന്‍റെ ആത്മാവിന്‍റെ മരണ വാര്‍ത്ത തിരയുകയാണ് ഞാന്‍

ഇന്നലെ അല്ലെ എന്‍റെ ആത്മാവ് മരിച്ചത് .ശവ സംസ്കാരവും കഴിഞ്ഞു . ബന്ധുക്കളും വേണ്ടപെട്ട കൂട്ടുകാരും , എന്ന് പറയുമ്പോള്‍ അങ്ങ് ദൂരെ കൊച്ചിയില്‍ നിന്നും വന്ന രണ്ടു വിസിഷ്ട്ടാതിധികളടക്കം. അവര്‍ വിസിഷ്ട്ടാതിധികള്‍ ആയതില്‍ എന്‍റെ ആത്മാവിന് ഒരു വലിയ പങ്കുണ്ട് . ആ കാര്യം ബാക്കി ഉള്ലോര്‍ക്ക് അറിയാം. അതിനാല്‍ ഈ വരവ് അവര്ക്കു അനിവാര്യം.

ഹൊ , നാണി 92 വയസ്സ് . മക്കള്‍ മരുമക്കള്‍, ചത്തുപോയ കെട്ടിയോന്‍ , കൂടെ പിറപ്പ്‌ മൂന്ന് പേര്‍ പിന്നെ ഒരു പവനസ്മരനയും . ഒരു പക്ഷെ അടുത്തത്‌ എന്‍റെ സ്വൊന്തം ആത്മാവിന്‍റെ , സ്വൊന്തം എന്ന് പറയുമ്പോള്‍ ഈ ആത്മാവ് ഇത്രയും കാലം പാര്‍ത്തത്‌ എന്‍റെ ശരീരതിലല്ലേ , ചരമവാര്‍ത്ത ആയിരിക്കാം. വലത്തേ കണ്ണിനുള്ള , വരാനിരിക്കുന്ന തിമിരത്തിന്റെ മുന്നോടിയായുള്ള ഒരു കൊച്ചു കാഴ്ച കുറവ് പരിഹരിക്കതെയാണ് ഞാനീ ചരമകോളം തിരയുന്നത്. എന്‍റെ സ്വൊന്തം ആത്മാവിന്റെ മരണ വാര്‍ത്ത....... ഒന്നുമില്ലെങ്ങിലും മരിച്ച ആത്മധേയന്‍ എന്‍റെ ശരീരതിലല്ലേ പാര്‍ത്തത്‌ , ഇത്രയും കാലം.

മൂന്നാം പേജിന്റെ "തുടരും" വരെ ഞാന്‍ പരത്തി. അടുത്ത പേജിലും ഉണ്ട് കുറെ വിഖ്യതന്മാരായ ചരമന്മാരും ചരമികളും. പക്ഷെ മൂന്നാം പേജിന്റെ പകുതിവരെ ഉള്ളൂ . അതുകഴിഞ്ഞാല്‍ , ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത , ഇരുന്നാല്‍ കത്ത്തിച്ചുതരുന്ന , മടക്കി കൊണ്ടുനടക്കാവുന്ന , പല നിറങ്ങളിലുള്ള പ്ലുഗ്ഗില്‍ കുത്തി സ്വിച്ച് ഇട്ടാല്‍ "ഭും" എന്ന് കത്തി കരിഞ്ഞുപോകുന്ന ഒരു ക്രെമാറ്റൊരിയം കസേരയുടെ പരസ്യമാണ്. ഞാന്‍ അത് വായിച്ചു കഴിഞ്ഞ ഉടനെ അത് കിട്ടാവുന്ന പീടികയുടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി വെച്ചു. ഈ മുകളില്‍ കണ്ട ഒരൊറ്റ ചരമന്മാരും ചരമികളും ഇതു ഉപയോഗിചിട്ടുണ്ടാവില്ല. കഷ്ട്ടം പഴഞ്ജന്‍ ശവങ്ങള്‍.

ഇല്ല... എന്‍റെ ആത്മാവ്‌ മരിച്ച വിവരം ഞാന്‍ എഡിറ്റര്‍ ആയി ജോലിചെയ്യുന്ന എന്‍റെ പത്രം അറിഞ്ഞിട്ടില്ല....ശാന്തി.

Thursday, January 22, 2009


ഐ.പി .. intellectual property.

മസ്തിഷ്ക്ക ചുളിവുകളില്‍

രക്തയോട്ടം നിലയ്ക്കുന്നു

കരിവാളിച്ച കണ്‍ തടങ്ങളില്‍

പോള്ളലെല്‍ക്കുന്നു

സിരകളിലെ ചുടു രക്തം

എന്റെ ഇടതു കൈയ്യിലേക്ക്

ഒലിച്ചിറങ്ങുന്നു

..........എന്നിട്ടും നിനക്കു നിന്റെ I.P ...

പിരാന്താണ് നിനക്കു

.....


Sunday, January 4, 2009

Mazha

മഴ .... മഴ അനുഭവിക്കാന്‍ ഉള്ളതാണ്..

പ്രകൃതി പെയ്തിറങ്ങുമ്പോള്‍ അതിന്റെ സൌന്ദര്യം എന്നിലേക്ക്‌ ആവാഹിക്കാന്‍ ശ്രേമിക്കുകയാണ് ഞാന്‍.

മഴയുടെ അച്ചടക്കമുള്ള തുള്ളികള്‍ എന്റെ മനസ്സിന്റെ രണ്ടറ്റങ്ങളിലും വലിച്ചു കെട്ടിയ വീണ കമ്പികളില്‍ വീഴുമ്പോള്‍ --- എനിക്ക് ഭ്രാന്ദു പിടിക്കുന്നു.

Love you...

Love knows no pain until the hour of separation..

ന്യൂ ഇയര്‍ 2009

2008 അവസാനിക്കുന്നത്‌ ഒരു ബുധന്‍ ആഴ്ച ആണ്. അതും ഞാന്‍ എഴുതുന്നതുമായി ഒരു ബന്ധവുമില്ല..
--- മനസു‌കൊണ്ട് വ്യഭിച്ചരിക്കുന്നത് ശരീരം കൊണ്ടു വ്യഭിച്ചരിക്കുനതിനെക്കാള്‍ ഹീനമാണ് ---
എന്‍റെ മൌനമാണ് എന്‍റെ പ്രയാസവും.

ഇരുണ്ട കണ്ണുകളുള്ള കുറ്റി താടിയുള്ള എന്‍റെ മുഖം മൂടി എനിക്ക് നന്നായി ചേരും.
പലപ്പോഴും എനിക്ക് ബോധ്യപെട്ടതാണ്.
എന്‍റെ തോന്നല്‍ എനിക്ക് സത്യമാണ്. ചില സത്യങ്ങള്‍ എന്‍റെ തോന്നലുമാണ്.
--- മനസ്സുകൊണ്ട് വ്യഭിച്ചരിക്കുന്നത് ശരീരം കൊണ്ടു വ്യഭിച്ചരിക്കുന്നതിനെക്കാള്‍ പതിന്‍ മടങ്ങ് ഹീനമാണ്.
വിഷ് യു എ വെരി ഹാപ്പി ന്യൂ ഇയര്‍.