Wednesday, September 3, 2008

സത്യ നിഷേധി - 2008. ജൂണ്‍ 16

സത്യ നിഷേധി .

എനിക്ക് നിന്‍ മുന്‍പില്‍ മരണമില്ല . എനിക്ക് നിന്‍ മുന്‍പില്‍ ഹൃദയവുമില്ല.

ചൂഴ്നെടുത്ത കണ്ണുകളില്‍ നിന്നും ഉതിര്‍ന്നു വീണ ചുടു രക്തം

നിന്‍റെ വീഞ്ഞിന്‍ കുപ്പികള്‍ക്ക് നിറം പകര്‍ത്തും.

അടര്‍ന്നു വീണ എന്‍റെ കാതുകള്‍ നിന്‍റെ അക്ഷയപാത്രത്തിലെ കരടുകള്‍ ആകും.

എന്‍റെ നഗ്നമായ ചിന്തകള്‍ക്ക് കാരിരുമ്പിന്‍ കൈവിലങ്ങ് ചാര്‍ത്തിയ നിന്‍റെ കറുത്ത ബുദ്ധിക്ക് മുന്‍പില്‍ എന്‍റെ മൌനം ...

ഞാന്‍. 1996 മേയ് 24

അന്ന് ഞങ്ങള്‍ പിറന്നു . നഗ്നമായി ലോകം ഞങ്ങളെയും ഞങ്ങല്‍ ലോകത്തെയും കണ്ടു. നടക്കാന്‍ ആയപ്പോളെക്കുംആരോ എനിക്ക് റോസാപൂക്കള്‍ എറിഞ്ഞു തന്നു . അതിന്‍റെ മുള്ളുകള്‍ വലിച്ചെറിഞ്ഞു ഇതളുകള്‍ അവള്ക്ക് നല്കി. അന്ന് ഞങ്ങള്ക്ക് കൌമാരം പിറന്നു . പിന്നെയും ഞങ്ങല്‍ മുന്നോട്ടു പോയി. പിന്നീട് എനിക്ക് മാത്രം യൌവനം പിറന്നപ്പോള്‍ ഞാന്‍ എന്റെ ഹൃദയവും അവള്ക്ക് നല്കി. ഞാന്‍ വലിച്ചെറിഞ്ഞ മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് ഞാന്‍ പോകുന്നതെന്ന് അറിയുന്നുണ്ടയില്ല. അപ്പോഴേക്കും അവളുടെ കയ്യിലെ ഇതളുകള്‍ വാടിയിരുന്നു. വാടിയ ഇതളുകളില്‍ ഞാന്‍ എന്‍റെ മാത്രം വാര്‍ദ്ധക്യം കണ്ടു. പിന്നീട് എന്‍റെ കയ്യില്‍ ഊന്നു വടിയായി. ഊന്നുവടിയുമായി ഞാന്‍ ഒരുപാടലഞ്ഞു . പിന്നീട് മരിക്കാനായി നോക്കിയപ്പോള്‍ ആണ് മനസ്സിലായത് , എനിക്ക് മറിക്കാന്‍ എന്‍റെ കയ്യില്‍ ഹൃദയമില്ല എന്ന്. അന്ന് അവള്‍ എനിക്ക് ഒരു സമ്മാനം തന്നു. കൌമാരത്തില്‍ ഞാന്‍ നല്കിയ രോസപൂകളും യൌവനത്തില്‍ ഞാന്‍ നല്കിയ എന്‍റെ ഹൃദയവും. രണ്ടും വാടി കരിഞ്ഞിരിക്കുന്നു.

ഇനി എനിക്ക് മരിക്കാം. നിങ്ങള്ക്ക് എന്‍റെ സവ കല്ലറയില്‍ വെയ്ക്കാന്‍ വാടിയ രോസപൂവിതലുകള്‍ തരാം

കാഴ്ച .. 1996 ജൂണ്‍-26

ഞാന്‍ ഒരു യാത്ര പുറപ്പിടുകയാണ് . ആശുപത്രി കിടക്കയില്‍ നിന്നും അമ്മയും അരികില്‍ അമ്മമ്മയും എന്റെ യാത്ര കാണാന്‍ ജനലിന്റെ അരികില്‍ വന്നു. അകലങ്ങളില്‍ എനിക്കവരെ കാണാം.

കണ്ണില്‍ നിന്നും മായും വരെ നോക്കിനില്‍ക്കുന്ന അച്ഛനും അനിയത്തിയും ..എന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ കയ്യിലുള്ള പുസ്തകത്തിന്‍റെ ചട്ടയില്‍ വീണത്‌ ഞാന്‍ അറിഞ്ഞു.

engine-നു അഭിമുഗമല്ലാത്ത സീറ്റ്. കയ്യില്‍ മുകുന്ദന്‍ മാഷിന്‍റെ റഷ്യ. പുറത്തു എനിക്ക് മുന്‍പിലൂടെ കടന് പോകുന്ന വര്‍ത്തമാന കാലത്തിനെ ഞാന്‍ വീണ്ടും കാണുന്നു. കണ്ട കാഴ്ചകള്‍ വീണ്ടും കാണുന്നത് അസാധാരണമാണ് . അതുകൊണ്ട് ഞാന്‍ ഇരിപ്പിടം മാറിയില്ല.

Nanma - 1996 - Nov 11

Nallathinaanu ithu muzuvanum

ennorthirikkan enthaswasam

Nallathanu ithu muzuvanum

ennorkkan enthu sugam!!!

Sunday, January 6, 2008

Aasa - 1993-March 10

Aasakku keesayil kaasillathayappol
kaasikku kaasinaay poyavare
kaasinnu keesayil kaasumay vannappol
aasikkan keesayil aasayilla.