Tuesday, June 30, 2009

ചരമ വാര്‍ത്ത


ചരമകോളത്തില്‍ എന്‍റെ ആത്മാവിന്‍റെ മരണ വാര്‍ത്ത തിരയുകയാണ് ഞാന്‍

ഇന്നലെ അല്ലെ എന്‍റെ ആത്മാവ് മരിച്ചത് .ശവ സംസ്കാരവും കഴിഞ്ഞു . ബന്ധുക്കളും വേണ്ടപെട്ട കൂട്ടുകാരും , എന്ന് പറയുമ്പോള്‍ അങ്ങ് ദൂരെ കൊച്ചിയില്‍ നിന്നും വന്ന രണ്ടു വിസിഷ്ട്ടാതിധികളടക്കം. അവര്‍ വിസിഷ്ട്ടാതിധികള്‍ ആയതില്‍ എന്‍റെ ആത്മാവിന് ഒരു വലിയ പങ്കുണ്ട് . ആ കാര്യം ബാക്കി ഉള്ലോര്‍ക്ക് അറിയാം. അതിനാല്‍ ഈ വരവ് അവര്ക്കു അനിവാര്യം.

ഹൊ , നാണി 92 വയസ്സ് . മക്കള്‍ മരുമക്കള്‍, ചത്തുപോയ കെട്ടിയോന്‍ , കൂടെ പിറപ്പ്‌ മൂന്ന് പേര്‍ പിന്നെ ഒരു പവനസ്മരനയും . ഒരു പക്ഷെ അടുത്തത്‌ എന്‍റെ സ്വൊന്തം ആത്മാവിന്‍റെ , സ്വൊന്തം എന്ന് പറയുമ്പോള്‍ ഈ ആത്മാവ് ഇത്രയും കാലം പാര്‍ത്തത്‌ എന്‍റെ ശരീരതിലല്ലേ , ചരമവാര്‍ത്ത ആയിരിക്കാം. വലത്തേ കണ്ണിനുള്ള , വരാനിരിക്കുന്ന തിമിരത്തിന്റെ മുന്നോടിയായുള്ള ഒരു കൊച്ചു കാഴ്ച കുറവ് പരിഹരിക്കതെയാണ് ഞാനീ ചരമകോളം തിരയുന്നത്. എന്‍റെ സ്വൊന്തം ആത്മാവിന്റെ മരണ വാര്‍ത്ത....... ഒന്നുമില്ലെങ്ങിലും മരിച്ച ആത്മധേയന്‍ എന്‍റെ ശരീരതിലല്ലേ പാര്‍ത്തത്‌ , ഇത്രയും കാലം.

മൂന്നാം പേജിന്റെ "തുടരും" വരെ ഞാന്‍ പരത്തി. അടുത്ത പേജിലും ഉണ്ട് കുറെ വിഖ്യതന്മാരായ ചരമന്മാരും ചരമികളും. പക്ഷെ മൂന്നാം പേജിന്റെ പകുതിവരെ ഉള്ളൂ . അതുകഴിഞ്ഞാല്‍ , ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത , ഇരുന്നാല്‍ കത്ത്തിച്ചുതരുന്ന , മടക്കി കൊണ്ടുനടക്കാവുന്ന , പല നിറങ്ങളിലുള്ള പ്ലുഗ്ഗില്‍ കുത്തി സ്വിച്ച് ഇട്ടാല്‍ "ഭും" എന്ന് കത്തി കരിഞ്ഞുപോകുന്ന ഒരു ക്രെമാറ്റൊരിയം കസേരയുടെ പരസ്യമാണ്. ഞാന്‍ അത് വായിച്ചു കഴിഞ്ഞ ഉടനെ അത് കിട്ടാവുന്ന പീടികയുടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി വെച്ചു. ഈ മുകളില്‍ കണ്ട ഒരൊറ്റ ചരമന്മാരും ചരമികളും ഇതു ഉപയോഗിചിട്ടുണ്ടാവില്ല. കഷ്ട്ടം പഴഞ്ജന്‍ ശവങ്ങള്‍.

ഇല്ല... എന്‍റെ ആത്മാവ്‌ മരിച്ച വിവരം ഞാന്‍ എഡിറ്റര്‍ ആയി ജോലിചെയ്യുന്ന എന്‍റെ പത്രം അറിഞ്ഞിട്ടില്ല....ശാന്തി.