Thursday, November 25, 2010

അപ്രസക്തമായ ചോദ്യം

ഗുഹാമുഖത്ത്‌ എത്തിയപ്പോഴും
ഗുഹ കടന്നു പുറത്തു വന്നപ്പോഴും
അന്തരീക്ഷം ഘനീഭവിച്ച വേശ്ര്യതെരുവിലൂടെ നടന്നു നീങ്ങുമ്പോളും കുഞ്ഞിന്റെ കൈ അമ്മ മുറുകെ പിടിച്ചിരുന്നു . കുഞ്ഞു ആണാണോ പെണ്ണാണോ?

Tuesday, November 23, 2010

അയ്യപ്പന്

എന്നിലുമുണ്ട് ഒരയ്യപ്പന്‍
നിന്നിലുമുണ്ട് ഒരയ്യപ്പന്‍
നമ്മളില്‍ എല്ലാവരിലുമുണ്ട് അയ്യപ്പന്മാര്‍

A thought

Better to be sensible than sensational
-B

Monday, July 26, 2010

പ്രണയിക്കാന്‍ പഠിപ്പിച്ച മാധവികുട്ടി

ഒരു പ്രണയം യാത്രയായി
ഒരു പ്രണയം അസ്തമിച്ചു
സത്യമായ ഭാഷയിലൂടെ
എന്നെ , നിങ്ങളെ, നമ്മളെ
പ്രണയിക്കാന്‍ പഠിപ്പിച്ച
മലയാളത്തിന്റെ മാധവികുട്ടി ..

എന്റെ ബാല്കനിയിലെ ഇടത്തേ കോണിലുള്ള
മുല്ലചെടിയിലെ പൂക്കളുടെ മണം ഇല്ലാതായിരിക്കുന്നു
പ്രണയത്തെ സ്നേഹിച്ച ആ മഹാ മനസ്സിന്
അന്തിമോപചാരം ചെയ്യാന്‍ പോയതായിരിക്കും



Thursday, March 25, 2010

നീര്‍ വചനം

ഭാരമുള്ള തോളെ
മുകളിലോട്ടു പൊങ്ങൂ

Saturday, March 20, 2010

ബിയര്‍

ഈ തണുപ്പിന് ചൂട് കൂടുതലാണ് ...
എന്‍റെ ചൂടിന് ഈ തണുപ്പ് പോരതാനും...

Ottapedal

ഒറ്റപെടുകയാനെന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടുന്നു. പലപ്പോഴായി തോന്നാറുള്ളത് പോലെ.
അപ്പോളൊക്കെ എനിക്ക് ആശ്രയം എന്‍റെ മുറിയിലെ കൊച്ചു കുളുമുറി ആണ്. പുതിയ കുളുമുറി ആണെങ്കിലും ഒരു പഴമ ഉണ്ടതിന്. അത് നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് അവിടിവിടങ്ങളിലായി ഇത്തിരി പൊട്ടും വിള്ളലും ഉണ്ടായിട്ടും ഞാന്‍ തിരിഞ്ഞു നോക്കാത്തത്.

എന്തോ.... എനിക്കെ ആശ്വാസമാണ്, ആ കുളുമുറിയില്‍ ഇരുന്നു കരയാന്‍, ചിരിക്കാന്‍, ചിന്തിക്കാന്‍.... ഒരുപാടിഷ്ട്ടമാണ്..

ശാരീരികമായി ഞാന്‍ ഒറ്റപെടുംബോളും കുളിമുറിയില്‍ ഇറ്റിറ്റുവീഴുന്ന വെള്ളതുള്ളികളുടെ ശബ്ദം എനിക്ക് കൂട്ടിരിക്കാറുണ്ട്. എന്‍റെ മാത്രം കുളുമുറിയുടെ വലത്തേ അറ്റത്തെ കോണിലുള്ള കണ്ണാടിയില്‍ ഞാന്‍ പലപ്പോഴായി കാണാറുള്ളത്‌ കണ്ണുനീര്‍ ഒലിച്ച് ചുവന്നിരിക്കുന്ന കണ്ണുകളുള്ള എന്റെ മുഖമാണ്. മുഖം മൂടിയില്ലാത്ത എന്‍റെ സ്വൊന്തം മുഖം.
ഇടതു കോണിലുള്ള ജനവാതിലിനപ്പുറത്തു നിന്ന് കേള്‍ക്കുന്ന പ്രാവുകളുടെ കുറുകല്‍ മനോഹരമായ എന്റെ ഏകാന്തതയ്ക്ക് തടസ്സമാകാറുണ്ട്. എങ്കിലും ഞാന്‍ അവറ്റകളെ ഓടിച്ചു വിടാറില്ല.
അവരും ഒരു ഒട്ടപെടലില്‍ നിന്നും രക്ഷപെടാന്‍ എന്റെ കുളുമുറിയെ തേടി വന്നതാകാം.