Wednesday, September 3, 2008

കാഴ്ച .. 1996 ജൂണ്‍-26

ഞാന്‍ ഒരു യാത്ര പുറപ്പിടുകയാണ് . ആശുപത്രി കിടക്കയില്‍ നിന്നും അമ്മയും അരികില്‍ അമ്മമ്മയും എന്റെ യാത്ര കാണാന്‍ ജനലിന്റെ അരികില്‍ വന്നു. അകലങ്ങളില്‍ എനിക്കവരെ കാണാം.

കണ്ണില്‍ നിന്നും മായും വരെ നോക്കിനില്‍ക്കുന്ന അച്ഛനും അനിയത്തിയും ..എന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ കയ്യിലുള്ള പുസ്തകത്തിന്‍റെ ചട്ടയില്‍ വീണത്‌ ഞാന്‍ അറിഞ്ഞു.

engine-നു അഭിമുഗമല്ലാത്ത സീറ്റ്. കയ്യില്‍ മുകുന്ദന്‍ മാഷിന്‍റെ റഷ്യ. പുറത്തു എനിക്ക് മുന്‍പിലൂടെ കടന് പോകുന്ന വര്‍ത്തമാന കാലത്തിനെ ഞാന്‍ വീണ്ടും കാണുന്നു. കണ്ട കാഴ്ചകള്‍ വീണ്ടും കാണുന്നത് അസാധാരണമാണ് . അതുകൊണ്ട് ഞാന്‍ ഇരിപ്പിടം മാറിയില്ല.

No comments: